സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ബുധനാഴ്‌ച; ചെന്നിത്തല

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സർവസജ്ജമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്നാണ് പൂർണ വിശ്വാസമെന്ന് ചെന്നിത്തല വ്യക്‌തമാക്കി.

അതേസമയം ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി, തിങ്കളാഴ്‌ചയോടെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകുമെന്നും ചെന്നിത്തല അറിയിച്ചു. യുഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾക്കുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബുധനാഴ്‌ചയാണ് യോഗം.

കൂടാതെ യുഡിഎഫ് പ്രകടനപത്രികക്കും അന്നേദിവസം തന്നെ അന്തിമ രൂപം നൽകും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയുടെ പ്രഖ്യാപനവും ബുധനാഴ്‌ച നടക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Read Also: മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE