തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.
അതേസമയം മധ്യകേരളത്തില്‍ ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇന്നും നാളെയും ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാല്‍ മൽസ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Read Also: ‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി