‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി

By News Desk, Malabar News
Prof. C Raveendranath
C Raveendranath
Ajwa Travels

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്‌ത്രീയമായ കണക്കുകളുടെ അടിസ്‌ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി.

കള്ള കണക്കാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം. ഇത് സംബന്ധിച്ച വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രിയും രംഗത്തെത്തി. മന്ത്രി സി രവീന്ദ്രനാഥ് തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് കണക്കുകൾ ശാസ്‌ത്രീയമാണെന്ന് അറിയിച്ചത്.

6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് വസ്‌തുതയാണെന്നും വിരുദ്ധ പ്രചാരണം നടത്തുന്നവർ പൊതുവിദ്യാഭ്യാസ മേഖല നന്നാവുന്നതിൽ നിരാശ ഉള്ളവരാണെന്നും രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചതുമായി ബന്ധപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ തെറ്റാണെന്ന തരത്തിലുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെയും വകുപ്പിന്റെയും വിശദീകരണം.

National News: ഗ്രനേഡ് ആക്രമണം; ജമ്മു കശ്‌മീരിൽ രണ്ട് പോലീസുകാർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE