അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര് കൂടി രോഗമുക്തരായി. രണ്ട് പേര് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി. ഇതില്‍ 67,359 പേര് രോഗമുക്തി നേടി. 393 കോവിഡ് മരണങ്ങള് ആണ് ഇതുവരെയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ 8,229 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 85,000 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയായി 77 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും യുഎഇയില്‍ മരണ നിരക്ക് 0.5 ശതമാനത്തില്‍ തന്നെ തുടരുകയാണ്.