കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്

By Staff Reporter, Malabar News
pravasilokam image_malabar news
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി. ഇതില്‍ 67,359 പേര്‍ രോഗമുക്തി നേടി. 393 കോവിഡ് മരണങ്ങള്‍ ആണ് ഇതുവരെയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ 8,229 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 85,000 പുതിയ കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയായി 77 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗബാധിതരുടെ എണ്ണം കൂടുമ്പോഴും യുഎഇയില്‍ മരണ നിരക്ക് 0.5 ശതമാനത്തില്‍ തന്നെ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE