ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുന്നു; ആന്റണിക്ക് എതിരെ ബിനോയ് വിശ്വം

By Trainee Reporter, Malabar News
ak-antony

കാസർഗോഡ്: നെഹ്‌റുവിയൻ ആശയങ്ങളെ അടിയറ വെക്കുകയാണ് ആന്റണി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ചെയ്യുന്നതെന്ന് ബിനോയ് വിശ്വം എംപി. കമ്മ്യൂണിസ്‌റ്റ് മുക്‌ത കേരളമെന്ന ബിജെപി അസാധ്യത്തിന്റെ സെയിൽസ് മാനേജരായി ആന്റണി മാറിയിരിക്കുകയാണ്. ഇടതുപക്ഷവുമായി സഹകരിക്കുന്ന തമിഴ്‌നാട്ടിലെയും ബംഗാളിലെയും കോൺഗ്രസ് പ്രവർത്തകരെ ആന്റണി അവഹേളിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

നെഹ്‌റുവിനെയും ഗാന്ധിയെയും കോൺഗ്രസ് ഒറ്റുകൊടുത്തു. ഇതിൽ പ്രതിഷേധമുള്ള കോൺഗ്രസ് പ്രവർത്തകർ എല്ലാം ഇത്തവണ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യുക. ആന്റണി കോൺഗ്രസിന്റെ ദേശീയ നയത്തെ തള്ളിപ്പറയുകയാണ്. ആന്റണി ബിജെപി നേതൃത്വത്തോട് വിധേയത്വം കാണിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read also: ‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE