‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം

By Staff Reporter, Malabar News
Kummanam_rajasekharan
Ajwa Travels

നേമം: കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്‌ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദേശായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ബിജെപി കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം പറഞ്ഞു. അതേസമയം കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്‌ഥാനങ്ങളില്‍ ഗോവധ നിരോധനം ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനമാണ്.

തമിഴ്‌നാട്ടില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബിജെപി കേരളത്തില്‍ അത് തിരഞ്ഞെടുപ്പ് വിഷയമാക്കുന്നില്ല. കശാപ്പ് നിരോധിക്കുമെന്നും ഇറച്ചിക്ക് കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പശുക്കളുടെ കയറ്റി അയക്കുന്നത് നിര്‍ത്തുമെന്നുമാണ് ബിജെപിയുടെ വാഗ്‌ദാനം.

2016ലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം തമിഴ്‌നാട്ടിലേയും കേരളത്തിലേയും 97 ശതമാനം പേരും സസ്യഭുക്കുകളാണ്. എന്നാല്‍ ബീഫ് കഴിക്കുന്നവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ രണ്ട് സംസ്‌ഥാനങ്ങളുടെ കാര്യത്തിലും വലിയ അന്തരമുണ്ട്. കേരളത്തിൽ അത് തമിഴ്‌നാടിന്റെ ഇരട്ടിയാണ്. ഈ അന്തരം തന്നെയാണ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അജണ്ട നിശ്‌ചയിക്കുന്നതിനെ സ്വാധീനിക്കുന്നതും.

Read Also: കിറ്റ് ആർക്കും കിട്ടാതെ വരില്ല, അന്നം മുടക്കുന്നത് ആരെന്ന് ജനം തിരിച്ചറിയും; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE