ന്യൂഡെല്‍ഹി: വിമാന യാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച യാത്രക്കാരന് പിടിയിൽ. ഡെല്‍ഹി- വാരണാസി സ്പൈസ് ജെറ്റ് വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
പുറത്തേക്ക് ചാടാന്‍ നോക്കിയ ആളെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാര്‍ ലാന്‍ഡ് ചെയ്യുന്നതുവരെ തടഞ്ഞു വെക്കുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനമായ എസ്ജി 2003-ല്‍ സഞ്ചരിച്ച ഒരു യാത്രക്കാരരനാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്.
വിമാനം വാരണാസിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി സ്പൈസ് ജെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സിഐഎസ്എഫും എയര്‍ലൈനിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ ലോക്കല്‍ പോലീസിന് കൈമാറിയതായും പ്രസ്താവനയിൽ വ്യക്തമാക്കി.
Read Also: വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം