യാത്രക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമം; യാത്രക്കാരന്‍ പിടിയിൽ

By Staff Reporter, Malabar News
flight-india-bangladesh
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: വിമാന യാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ. ഡെല്‍ഹി- വാരണാസി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ശനിയാഴ്‌ചയാണ് സംഭവം നടന്നത്.

പുറത്തേക്ക് ചാടാന്‍ നോക്കിയ ആളെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാര്‍ ലാന്‍ഡ് ചെയ്യുന്നതുവരെ തടഞ്ഞു വെക്കുകയായിരുന്നു. സ്‌പൈസ് ജെറ്റ് വിമാനമായ എസ്‌ജി 2003-ല്‍ സഞ്ചരിച്ച ഒരു യാത്രക്കാരരനാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് പരിഭ്രാന്തി സൃഷ്‌ടിച്ചത്.

വിമാനം വാരണാസിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തതായി സ്‌പൈസ് ജെറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. സിഐഎസ്‌എഫും എയര്‍ലൈനിന്റെ സുരക്ഷാ ഉദ്യോഗസ്‌ഥരും ഇയാളെ ലോക്കല്‍ പോലീസിന് കൈമാറിയതായും പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

Read Also: വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE