വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം

By Syndicated , Malabar News
RSS activity banned in temples
Rep. Image
Ajwa Travels

മഥുര: വൃന്ദാവന്‍ കുംഭമേളക്കിടയിൽ പോലീസുകാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് പ്രചാരകിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

വൃന്ദാവന്‍ കുംഭമേളക്കിടയിൽ യമുനയിലെ സുരക്ഷാ വേലിക്ക് മുകളിലൂടെ പോയി കുളിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രചാരക് മനോജ് കുമാറിനെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പോലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ഇയാള്‍ പറഞ്ഞതോടെ സംഘടിച്ചെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു.

അതേസമയം ആര്‍എസ്എസ് നേതാവിനെ ആക്രമിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മെട്രോപൊളിറ്റന്‍ പ്രസിഡണ്ട് വിനോദ് അഗര്‍വാള്‍ നിരാഹാരം ആരംഭിച്ചു.

Read also: ജനതാ കർഫ്യുവും, പാത്രം കൊട്ടലും; വരും തലമുറ ഓർമിക്കുമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE