കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോൾ വിവാദമായ ഇരട്ടവോട്ട് തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാലിന മാർഗ നിര്‍ദേശങ്ങൾ. ഹൈക്കോടതിയിലാണ് രമേശ് ചെന്നിത്തല നാല് നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണമെന്നും ഇതിന്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിങ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പിന് മുൻപേ കൈമാറണമെന്നും ചെന്നിത്തല.
കൂടാതെ ഇരട്ടവോട്ട് ഉള്ളവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ അപ്ലോഡ് ചെയ്യണമെന്നും ചെന്നിത്തല ആശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ട് നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ വോട്ടർമാരുടെ ഫോട്ടോകൾ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പരിശോധിണമെന്നും ചെന്നിത്തലയുടെ നിർദേശത്തിൽ ഉൾപ്പെടുന്നു.
രമേശ് ചെന്നിത്തലയുടെ നിർദേശങ്ങൾ ഹൈക്കോടതി പരിഗണിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു റിപ്പോർട് കൂടി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികൾ ഉടൻ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Read Also: ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല; സന്ദീപ് നായരുടെ അഭിഭാഷക