ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്. മരുമകൻ ശബരിശന്റെ സ്ഥാപനങ്ങളിൽ അടക്കം ഒരേ സമയം നാലിടങ്ങളിലാണ് പരിശോധന. എംകെ സ്റ്റാലിന് ബന്ധമുള്ള മറ്റ് സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന് ബന്ധമുള്ള ഇടങ്ങളിൽ റെയ്ഡ് അരങ്ങേറുന്നത്. ചെന്നെെയിൽ വിവിധ ഇടങ്ങളിലായി നടക്കുന്ന പരിശോധന ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. നിരന്തരമായി നടക്കുന്ന ഇത്തരം പരിശോധനകൾ രാഷ്ട്രീയപ്രേരിതമാണ് എന്ന ആരോപണമാണ് ഉയർന്ന് വരുന്നത്.
Read Also: കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ