ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ സ്കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്ചത്തേക്കുമാണ് അടച്ചിടുക.
കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലിൽ പ്രതിദിന വർധനവ് രേഖപ്പെടുത്തുന്നതും കുട്ടികളിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ 9ആം ക്ളാസ് വരെ ഏപ്രിൽ 18 വരെയും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ 11ആം തീയതി വരെയും അടച്ചിടാൻ തീരുമാനിച്ചതായി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 200 കവിയാൻ പാടില്ലെന്നും ഇത്തരം ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Read also: ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്