കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും

By Trainee Reporter, Malabar News
Ajwa Travels

ശ്രീനഗർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിലെ സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. 9 വരെയുള്ള ക്ളാസുകൾ തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ചത്തേക്കും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ ഒരാഴ്‌ചത്തേക്കുമാണ് അടച്ചിടുക.

കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലിൽ പ്രതിദിന വർധനവ് രേഖപ്പെടുത്തുന്നതും കുട്ടികളിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തുമാണ് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ 9ആം ക്ളാസ് വരെ ഏപ്രിൽ 18 വരെയും 10 മുതൽ 12 വരെയുള്ള ക്ളാസുകൾ 11ആം തീയതി വരെയും അടച്ചിടാൻ തീരുമാനിച്ചതായി സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഇതുകൂടാതെ പൊതുചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവരുടെ എണ്ണം 200 കവിയാൻ പാടില്ലെന്നും ഇത്തരം ചടങ്ങുകളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read also: ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE