പാന്‍മസാല പിടികൂടി

By Trainee Reporter, Malabar News
pan masala_Malabar News
Representational image

മുത്തങ്ങ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍മസാല പിടികൂടി. 55 ലക്ഷം രൂപ വരുന്ന നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുജിത്തിനെയും കൊച്ചി സ്വദേശി സണ്ണിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു.

ചരക്ക് ലോറിയില്‍ പാര്‍സലുകളോടൊപ്പം ഒളിപ്പിച്ച രീതിയിലാണ് പാന്‍മസാല കടത്താന്‍ ശ്രമിച്ചത്. 22 ചാക്കുകളിലായാണ് പാന്‍മസാല ഒളിപ്പിച്ചിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജുനൈദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തൊണ്ടിമുതലോടു കൂടി സുല്‍ത്താന്‍ ബത്തേരി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ വൈകുന്നേരവും ചെക്‌പോസ്റ്റില്‍ നിന്ന് 1.30 കോടി വില വരുന്ന പാന്‍മസാല എക്‌സൈസ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE