തൃശൂര്‍: പൂരം നടത്തിപ്പില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാൻ സര്‍ക്കാര്‍. പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ മാറ്റമുണ്ടാകില്ലെങ്കിലും ഇലഞ്ഞിത്തറ മേളം കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകുമെന്നാണ് വിവരം.
തൃശൂര്‍ പൂരം നടത്തിപ്പിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരണമെന്നായിരുന്നു ആവശ്യം.
നേരത്തെ തൃശൂര്‍ പൂരം നിയന്ത്രണങ്ങളില്ലാതെ നടത്തുന്നതിനെതിരെ ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. രോഗവ്യാപനം തീവ്രമാകുന്ന ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. പൂരം സാധാരണ നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ 20000 പേരെങ്കിലും രോഗബാധിതർ ആകുമെന്നും 2000 പേരോളം മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെജെ റീന വ്യക്തമാക്കിയിരുന്നു.
Read Also: ‘ഒടിടിയോട് സഹകരണം അധികമായാൽ തിയേറ്റർ റിലീസ് തടയും’; ഫഹദിന് ഫിയൊക്കിന്റെ മുന്നറിയിപ്പ്