അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; സൗദി ആരോഗ്യ മന്ത്രി

By Staff Reporter, Malabar News
pravasilokam-image_malabar-news-3.jpg
Dr. Tawfig Al-Rabiah

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തിയതി പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും കോവിഡ് വ്യാപനം നിലനില്‍ക്കുന്നിടത്തോളം സ്ഥിതിഗതികള്‍ നിരന്തരമായി വിലയിരുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ അഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രോഗ വ്യാപനത്തിന്റെ സ്ഥിതി നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയും ആണ് ഒരു തീരുമാനത്തില്‍ എത്തുകയെന്ന് അദ്ദേഹം അറിയിച്ചത്.

സൗദി ദേശീയ ദിനാഘോഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും എന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE