അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന സ്റ്റാർ-ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്.
‘പൈപ്പിന് ചുവട്ടിലെ പ്രണയം‘ എന്ന ചിത്രത്തിനു ശേഷം ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാർ ഒരു ഫാമിലി മിസ്ട്രി ത്രില്ലർ ചിത്രമാണ്. അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. പക്ഷെ, കഥാഗതിയെ നിയന്ത്രിക്കുന്ന, ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോള്‍ ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായികാ കഥാപാത്രമായാണ് ഷീലു എബ്രഹാം എത്തുന്നത്.
ഏപ്രിൽ രണ്ടാം വാരത്തിൽ റിലീസ് ഉദ്ദേശിച്ചിരുന്ന ചിത്രം, കോവിഡ് സാഹചര്യം ഗുരുതരമായത് കൊണ്ട് ഹോൾഡ് ചെയ്തിരിക്കുകയാണ്. ജോജു – പൃഥ്വി കോമ്പോ കൊണ്ട് ഹൈലൈറ്റായ ചിത്രം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്മയ് മിഥുന്, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജലക്ഷ്മി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Related News: ജോജു-പൃഥ്വി കൂട്ടുകെട്ടിൽ ‘സ്റ്റാർ’; ഉദ്വേഗമുണർത്തി ട്രെയ്ലർ