പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അമ്മയും കാമുകനും അറസ്‌റ്റിൽ

By Trainee Reporter, Malabar News
RAPE CASE
Representational Image
Ajwa Travels

കോഴഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്‌റ്റിൽ. കേസിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം മൂന്ന് പേരെ കഴിഞ്ഞ മാസം അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഒളിവിൽ ആയിരുന്ന അമ്മയും കാമുകനായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്. കേസിലെ ഒന്നാം പ്രതിയാണ് ഷിബു.

ഈ സംഭവത്തിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത നാല് കേസുകളിലായി അഞ്ചു പ്രതികൾ ഇതിനോടകം അറസ്‌റ്റിലായി. അയിരൂർ സ്വദേശി മഹേഷ് മോഹനൻ, തടിയൂർ കടയാർ സ്വദേശി ജിജോ ഈശോ ഏബ്രഹാം, പെൺകുട്ടിയുടെ അമ്മാവൻ, എന്നിവർ നേരത്തെ അറസ്‌റ്റിലായിരുന്നു. ഒന്നാം പ്രതിയായ ഷിബു കാമുകിയും പെൺകുട്ടിയുടെ അമ്മയുമായ യുവതിയുടെ സഹായത്തോടെ തിരുവല്ല കുറ്റൂരിലെ വാടക വീട്ടിൽ എത്തിച്ചു കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സംഭവം കേസ് ആവുകയും മറ്റ് പ്രതികൾ അറസ്‌റ്റിലാവുകയും ചെയ്‌തതോടെ ഒളിവിൽ പോയ ഇവർ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞു ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കേസിലെ കൂട്ടുപ്രതികളാണ് മഹേഷും ജിജോയും. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയത്.

Most Read: എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE