കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ

By News Desk, Malabar News
Family members to election
ലീല ടീച്ചറും കുടുംബവും
Ajwa Travels

വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും

എടത്തന കുറിച്യ തറവാട്ടിലെ ലീല ടീച്ചർ 18ആം വാർഡിലും മകൾ മനീഷ 13ആം വാർഡിലുമാണ് മൽസരിക്കുന്നത്. ലീലയുടെ ചേട്ടന്റെ മകൻ വിഎ ചന്ദ്രൻ വാർഡ് 17ലെ സ്‌ഥാനാർഥിയാണ്. മൂവരും തവിഞ്ഞാൽ വാളാട് എൻഡിഎക്ക് വേണ്ടിയാണ് വോട്ട് തേടുന്നത്.

Also Read: ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു

മൂന്ന് പേരും ഒരേ മുന്നണിയിലാണെങ്കിലും ലീല ടീച്ചറിന്റെ എതിരാളി അമ്മാവന്റെ മകളായ പുഷ്‌പയാണ്. 18ആം വാർഡിലെ എൽഡിഎഫ് സ്‌ഥാനാർഥിയാണ് പുഷ്‌പ. എന്നാൽ, രാഷ്ട്രീയം കുടുംബത്തിന് പുറത്ത് മാത്രമെന്നാണ് കുറിച്യ തറവാട്ടിലെ അംഗങ്ങളുടെ പക്ഷം.

എടത്തന കുറിച്യ തറവാട്ടിൽ 300ലധികം വോട്ടുള്ളതാണ് സ്‌ഥാനാർഥികളെ ഇവിടെ നിന്ന് കണ്ടെത്താൻ മുന്നണികളെ പ്രേരിപ്പിക്കുന്ന പ്രധാന കാര്യം. എന്നാൽ, യുഡിഎഫ് സ്‌ഥാനാർഥി ഈ കുടുംബത്തിൽ നിന്നുള്ളതല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE