തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് സംഘടനാവിരുദ്ധ പ്രവർത്തനത്തിന് സിപിഎം പുറത്താക്കിയ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. കോവളം മുൻ പഞ്ചായത്ത് പ്രസിഡണ്ട് മുക്കൊല പ്രഭാകരൻ അടക്കം 100ലധികം മുൻ സിപിഐഎം പ്രവർത്തകരാണ് ബിജെപിയിൽ ചേർന്നത്.
തിരുവനന്തപുരം തൈക്കാട് ആരംഭിച്ച ബിജെപി ഓഫീസിന്റെ ഉൽഘാടന പരിപാടിക്കിടയിലാണ് അംഗത്വ വിതരണം നടന്നത്. പരിപാടിയിൽ കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, കേന്ദ്ര മന്ത്രി വി മുരളീധരൻ, വിവി രാജേഷ് ഉൾപ്പടെയുള്ള ബിജെപിയുടെ പ്രമുഖ നേതാക്കൾ പെങ്കെടുത്തു.
സിപിഐഎം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു ഇന്ന് അംഗത്വം സ്വീകരിച്ച മുക്കോല പ്രഭാകരന്‍. അംഗത്വം സ്വീകരിച്ച മുഴുവൻ ആളുകളും കോവളം പ്രദേശവാസികളാണ്. ഇതിൽ ചിലരുടെ ഉടമസ്‌ഥതയിൽ ഉണ്ടായിരുന്നതാണ് സിപിഐഎം ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടമെന്ന് ബിജെപി അവകാശപ്പെട്ടു.
ഈ കെട്ടിടം ഇനി ബിജെപി കാര്യാലമായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് അറിയിച്ചു. സിപിഎം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവൻ പ്രവർത്തകരും ബിജെപിയിലേക്കെത്തി എന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.
Most Read: വിനോദ സഞ്ചാരികളെ മര്‍ദിച്ച് മോഷണം; മുന്‍ എംഎല്‍എ അറസ്‌റ്റില്‍