വിനോദ സഞ്ചാരികളെ മര്‍ദിച്ച് മോഷണം; മുന്‍ എംഎല്‍എ അറസ്‌റ്റില്‍

By Staff Reporter, Malabar News
debendra-kanhar-arrest
Ajwa Travels

പുല്‍ബാനി: വിനോദ സഞ്ചാരികളെ കൈയ്യേറ്റം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌ത കേസില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്‌റ്റില്‍. ഒഡിഷയിലെ പുല്‍ബാനിയില്‍ നിന്നുള്ള മുന്‍ എംഎല്‍എ ദേബേന്ദ്ര കന്‍ഹര്‍, ശ്രീനിവാസ് കന്‍ഹര്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.

ദെന്‍കനല്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ഒഡിഷ 2009 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജു ജനതാദള്‍ സ്‌ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചയാളാണ് ദേബേന്ദ്ര കന്‍ഹര്‍. അതേസമയം മുന്‍ ഹവീല്‍ദാറാണ് ശ്രീനിവാസ് കന്‍ഹര്‍.

ഫെബ്രുവരി 11നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കത്രമല്‍ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളെ ദേബേന്ദ്ര കന്‍ഹറിന്റെ നേതൃത്വത്തില്‍ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിനോദ സഞ്ചാരികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read Also: ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദുവിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE