മാനന്തവാടി നഗരസഭക്ക് മുന്നിൽ പോലീസും ഹരിതകർമ സേനാംഗങ്ങളും തമ്മിൽ കയ്യാങ്കളി

By Trainee Reporter, Malabar News
mananthavadi municipality issue

വയനാട്: മാനന്തവാടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ പോലീസും ഹരിത കർമ സേനയിലെ അംഗങ്ങളും തമ്മിൽ കയ്യാങ്കളി. പ്രതിഷേധവുമായി നഗരസഭയിൽ എത്തിയ ഹരിതകർമ സേനയിലെ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ രൂപപ്പെട്ടത്. മാസങ്ങളായി നഗരസഭാ ഭരണസമിതിയും സേനാംഗങ്ങളും തമ്മിലുള്ള ശീതസമരം തുടരുകയാണ്.

മാലിന്യങ്ങൾ ശേഖരിക്കാൻ അനുവദിക്കുക, ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുക, തിരഞ്ഞെടുപ്പ് ജോലി ചെയ്‌തതിനുള്ള പ്രതിഫലം നൽകുക, മാലിന്യങ്ങൾ വിൽപന നടത്തിയ തുക നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരിത കർമ സേനയിലെ അംഗങ്ങൾ നഗരസഭയിൽ പ്രതിഷേധവുമായി എത്തിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി പോലീസും സ്‌ഥലത്ത്‌ എത്തിയിരുന്നു. തുടർന്ന്, നഗരസഭാ ഓഫിസിലേക്ക് കയറാൻ ശ്രമിച്ച അംഗങ്ങളെ പോലീസ് തടയാൻ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി.

ഇതോടെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തിയതോടെ നഗരസഭാ കാര്യാലയത്തിൽ സംഘർഷാവസ്‌ഥ ഉണ്ടാക്കി. തുടർന്ന് കർമ സേന അംഗങ്ങൾ ഹെൽത്ത് ഇൻസ്‌പെക്‌ടറെ ഉപരോധിച്ചു. തുടർന്ന് നഗരസഭാ ഉപാധ്യക്ഷൻ, മാനന്തവാടി എസ്‌ഐ, പ്രതിപക്ഷ കൗൺസിലർമാർ എന്നിവർ കർമസേനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ മാസം 14ന് നകം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് നഗരസഭ ചർച്ചയിൽ ഉറപ്പ് നൽകി.

Most Read: കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE