ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായി. നിലവിൽ 138.85 അടി ജലമാണ് ഡാമിൽ ഉള്ളത്. 138.95 അടിയായിരുന്നു ജലനിരപ്പാണ് ഇപ്പോൾ 138.85 ആയി കുറഞ്ഞത്. എന്നാൽ സ്‌പിൽവേയിലെ 6 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂൾ കർവിൽ നിജപ്പെടുത്താൻ തമിഴ്‌നാടിന് കഴിഞ്ഞിട്ടില്ല.
സെക്കന്റിൽ 2,974 ഘനയടി വെള്ളമാണ് സ്‌പിൽവേയിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. കൂടാതെ 2,340 ഘനയടി വീതം തമിഴ്‌നാട് കൊണ്ടു പോകുന്നുമുണ്ട്. ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടി ജലമാണ്. ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്‌നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.
മുല്ലപ്പെരിയാറിൽ നിന്നും സ്‌പിൽവേ വഴി കൂടുതൽ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് 3 അടിയോളം ഉയർന്നിട്ടുണ്ട്. നിലവിൽ മന്ത്രി റോഷി അഗസ്‌റ്റിനും മറ്റ് ഉദ്യോഗസ്‌ഥരും തേക്കടിയിൽ ക്യാംപ് ചെയ്‌താണ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ മന്ത്രിമാരായ റോഷി അഗസ്‌റ്റിനും പി പ്രസാദും ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കുകയും ചെയ്യും.
Read also: ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില വർധിപ്പിച്ചു