ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്.
രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധന വില വർധനയിൽ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
Most Read: യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം