‘പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തത്‌’; എ വിജയരാഘവന്‍

By Syndicated , Malabar News
A Vijayaraghavan
Ajwa Travels

തിരുവനന്തപുരം:  ബ്രണ്ണൻ കോളേജ് വിഷത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വാക്കുകളോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്‌തതെന്നും വിഷയം അവിടെ അവസാനിച്ചെന്നും എ വിജയരാഘവന്‍.  തന്റെ പദവിക്ക് യോജിക്കാത്ത രീതിയിലാണ് സുധാകരൻ സംസാരിച്ചതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇന്ധന വിലയിലെ സംസ്‌ഥാന നികുതി കുറയ്‌ക്കണമെന്ന യുഡിഎഫ് ആവശ്യം ബിജെപിയെ സഹായിക്കാനാണെന്നും ബിജെപിക്കെതിരെ ഇവർ ശബ്‌ദിക്കില്ലെന്നും വിജയരാഘവന്‍ ആരോപിച്ചു.

”സംസ്‌ഥാന നികുതി കുറയ്‌ക്കില്ല. ഇന്ധന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന് പണത്തിന് ബുദ്ധിമുട്ടുള്ളപ്പോള്‍ ജനങ്ങളുടെ പോക്കറ്റില്‍ കയ്യിടുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ജൂണ്‍ 30 വൈകിട്ട് നാല് മണിക്ക് വാര്‍ഡ് തലത്തില്‍ പ്രതിഷേധിക്കും”,- ഒരു വാര്‍ഡില്‍ നാല് പേരടങ്ങുന്ന ഗ്രൂപ്പായാണ് സമരം നടത്തുകയെന്നും വിജയരാഘവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read also: രാമനാട്ടുകര അപകടം; മരിച്ച യുവാക്കൾ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE