കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനം; എ വിജയരാഘവന്‍

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വീണ്ടും കടുത്ത ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമായി മാറിയെന്നും, രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ കാഴ്‌ച വെക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. എല്ലാ ദിവസവും ഓരോ കഥകള്‍ പ്രചരിപ്പിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തിന്റെ പ്രചാരവേലയെ സഹായിക്കുകയാണെന്നും അവരുടെ രാഷ്‌ട്രീയ ആയുധമായി മാറുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര ഏജന്‍സികളുടെ ശബ്‌ദം കേട്ടിരുന്നില്ലെന്നും, ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും കേന്ദ്ര ഏജന്‍സികള്‍ ഓരോ കഥകള്‍ പ്രചരിപ്പിച്ച് കൊണ്ട് വീണ്ടും സജീവമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന് എതിരായ ഈ പ്രവര്‍ത്തി ബിജെപിയെയും, പ്രതിപക്ഷത്തെയും സഹായിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിജെപി ഇതര സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ പിണറായി സര്‍ക്കാരിന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും, സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണം നേരായ വഴിയിലല്ല നടക്കുന്നതെന്ന് രാജ്യമൊട്ടാകെ പ്രചാരണം നടത്തുമെന്നും, ഇത് ദേശീയ സംവാദമായി ഉയര്‍ത്തികൊണ്ട് വരുമെന്നും വിജയരാഘവന്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ മുന്നണിക്ക് എന്‍സിപിയുമായുള്ള ബന്ധത്തെ കുറിച്ചും എ വിജയരാഘവന്‍ പറഞ്ഞു. എന്‍സിപിയുമായി നല്ല സൗഹൃദത്തിലാണെന്നും ഒരു ഘട്ടത്തിലും ഇളക്കം തട്ടിയിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. എന്‍സിപി അഹിതമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് പാര്‍ട്ടിയെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Read also : എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE