ഐതിഹാസിക ചരിത്ര വിജയം; എ വിജയരാഘവന്‍

By Syndicated , Malabar News
a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ ഐതിഹാസികമായ ചരിത്ര വിജയമാണ് സംഭവിച്ചതെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രചാരണ ഘട്ടത്തിലും തികഞ്ഞ ആത്‌മ വിശ്വാസം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടിപ്പിച്ചിരുന്നു എന്നും എ വിജയരാഘവന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പ്രീ പോളും പോസ്‌റ്റ് പോളും വരുന്നതിന് മുന്‍പ് തന്നെ വലിയ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുമെന്ന് ഞങ്ങള്‍ പറയുകയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഭരണനിര്‍വഹണം, മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ നമ്മുടെ നാടിന്റെ വികസനവുമായി ബന്ധപ്പെടുത്തി ഇടതുപക്ഷത്തിന്റെ ശരിയായ ദിശാബോധം ഇതിനെല്ലാം കേരള ജനത അംഗീകാരം നല്‍കിയിരിക്കുകയാണ്.

മാത്രമല്ല ഒരു വര്‍ഗീയ ശക്‌തികള്‍ക്കും ഈ നാട് കീഴടങ്ങില്ല എന്ന ധീരമായ പ്രഖ്യാപനമാണ് ജനങ്ങൾ നടത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു. നിലവിൽ 99 സീറ്റിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 41 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഒരു സീറ്റുപോലും നേടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

Read also: കഴക്കൂട്ടത്ത് വിജയം നേടി കടകംപള്ളി സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE