ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കും; കെജ്‌രിവാള്‍

By Staff Reporter, Malabar News
Kejriwal
അരവിന്ദ് കെജ്‌രിവാൾ
Ajwa Travels

ന്യൂഡെൽഹി: 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി എല്ലാ സീറ്റിലും മൽസരിക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രഖ്യാപനം.

ഗുജറാത്തിലെ പാര്‍ട്ടിയുടെ സംസ്‌ഥാന കമ്മറ്റിയുടെ ഓഫീസ് കെജ്‌രിവാള്‍ ഉൽഘാടനം ചെയ്യും. ഗുജറാത്ത് മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ഇസുധാന്‍ ഗധ്‌വി കഴിഞ്ഞ ദിവസം ആം ആദ്‌മിയില്‍ ചേര്‍ന്നിരുന്നു. കൂടാതെ പട്ടേല്‍ വിഭാഗത്തിലെ കട്‌വ, ല്യൂവ സമുദായങ്ങള്‍ കഴിഞ്ഞ ദിവസം ആം ആദ്‌മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

നേരത്തെ സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ ആം ആദ്‌മി വിജയിച്ചിരുന്നു. സൂററ്റില്‍ ആം ആദ്‌മിയാണ് പ്രധാന പ്രതിപക്ഷം.

Read Also: കോവിഡ് വകഭേദം ഡെൽറ്റക്ക് ജനിതകമാറ്റം; വ്യാപനശേഷി കൂടുതലെന്ന് വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE