ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ആമിര്‍ഖാന്റെ മകനും; ഔദ്യോഗിക പ്രഖ്യാപനം

By Staff Reporter, Malabar News
aamirkhan junaid khan_malabar news
ആമിർ ഖാനും കിരൺ റാവുവിനുമൊപ്പം ജുനൈദ്
Ajwa Travels

സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ബോളിവുഡ് താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ആമിര്‍ ഖാനും. നേരത്തെ തന്നെ ജുനൈദിന്റെ ബോളിവുഡ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. എന്നാലിപ്പോഴിതാ ജുനൈദ് ആമിര്‍ ഖാന്‍ തന്റെ അരങ്ങേറ്റ ചിത്രത്തിനായി തയാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യഷ് രാജ് ഫിലിംസിന്റെ ചിത്രത്തിലൂടെയാണ് താരപുത്രന്റെ ബോളിവുഡ് പ്രവേശം.

സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ജുനൈദിന്റെ അരങ്ങേറ്റം. ജനേരത്തെ റാണി മുഖര്‍ജിയെ നായികയാക്കി ‘ഹിച്കി’ എന്ന ചിത്രവും സിദ്ധാര്‍ത്ഥ് ഒരുക്കിയിരുന്നു. തന്റെ പുതിയ ചിത്രത്തിന് ‘മഹാരാജ’ എന്നാണ് സംവിധായകന്‍ പേര് നല്‍കിയിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

ഷെയ്ന്‍ നിഗം നായകനായ മലയാള ചിത്രം ഇഷ്‌കിന്റെ റീമേക്കിലൂടെയാകും ജുനൈദ് ഖാന്‍ അരങ്ങേറ്റം കുറിക്കുക എന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. നീരജ് പാണ്ഡെയായിരിക്കും ഹിന്ദിയില്‍ ചിത്രം ഒരുക്കുക എന്നും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല.

‘മഹാരാജ’യില്‍ ഷര്‍വാരി വാഗ് ആയിരിക്കും നായികയായി എത്തുക. ബണ്ടി ഔര്‍ ബബ്‌ളി 2 വിലൂടെ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന താരമാണ് ഷര്‍വാരി വാഗ്. കൂടാതെ പതാല്‍ ലോക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ ജയ്ദീപ് അലാവത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also: മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

ലോസ് ആഞ്ചല്‍സിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജുനൈദ് നാടകരംഗത്ത് സജീവമാണ്. ജര്‍മ്മന്‍ നാടകകൃത്തായ ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റെ മദര്‍ കറേജ് ആന്‍ഡ് ചില്‍ഡ്രന്‍ എന്ന വിഖ്യാത നാടകത്തെ അടിസ്‌ഥാനമാക്കി ക്വാസര്‍ താക്കൂര്‍ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് ജുനൈദ് തന്റെ അഭിനയ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE