യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി

By Syndicated , Malabar News
abvp activists-threatened jain cpmmunity_Malabar news
Ajwa Travels

ലക്നൗ: ഉത്തര്‍പ്രദേശിലെ  ഭാഗ്പട്ട് ജില്ലയില്‍ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ  ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന്  എബിവിപി പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ  ജൈന ദേവതയായ ശ്രുത് ദേവിയുടെ  വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ വിഗ്രഹം ക്ഷേത്രത്തില്‍ സ്‌ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മുപ്പതിലധികം പേരാണ് ഭീഷണിയുമായി കോളേജിനുള്ളിലെ ക്ഷേത്രത്തിനു മുന്നിലെത്തിയത്. ഏഴ് ദിവസത്തിനകം വിഗ്രഹം മാറ്റിയില്ലെങ്കില്‍ ക്ഷേത്രം തകര്‍ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. ഭീഷണിയെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വീരേന്ദ്ര സിങ്  പൊലീസില്‍ പരാതി നല്‍കി.

സരസ്വതി ദേവിയുടെ വിഗ്രഹം നവീകരിച്ചാണ് ശ്രുത് ദേവിയുടെ വിഗ്രഹം സ്‌ഥാപിച്ചതെന്ന് തെറ്റിദ്ധരിച്ച ചിലരാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ബറൗത് സ്‌റ്റേഷന്‍ ഓഫീസര്‍ അജയ് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

Read also: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് തികക്കില്ല; പ്രശാന്ത് കിഷോര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE