എടപ്പാള്‍ ആനക്കരയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

By News Desk, Malabar News
Malabarnews_accident
Representational image
Ajwa Travels

മലപ്പുറം: എടപ്പാള്‍ ആനക്കരയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആനക്കര സ്‌കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്‌സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആനക്കര ചേക്കോട് മില്‍ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പില്‍ അബ്‌ദുൽ റസാഖിന്റെ മകന്‍ മുഹമ്മദ്(51) ആതവനാട് സ്വദേശി വെട്ടിക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ സൈഫു എന്നിവരാണ് മരിച്ചത്.

പരിക്ക് പറ്റിയ ആനക്കര സ്വദേശി കൊല്ലത്തു വളപ്പില്‍ മുനീര്‍ എടപ്പാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Malabar News: ലോകത്തെ മികച്ച ബീച്ചുകളിൽ ഒന്ന്; കാപ്പാട് തീരത്ത് ബ്‌ളൂ ഫ്‌ളാഗ്‌ ഉയർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE