5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി

അപകടസമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന പത്തുപേരിൽ അഞ്ചുപേരും മരണപ്പെട്ടു. ഇതിൽ, 4 പേരും ഒരേ കുടുംബത്തിൽ നിന്നാണ്. ഇവരിൽ ഉമ്മയും രണ്ടുമക്കളും ഉൾപ്പടുന്നു എന്നതാണ് അതീവ ദുഃഖകരം. റോഡ് നിര്‍മാണത്തിലെ അശാസ്‌ത്രീയത കാരണം ചെട്ടിയങ്ങാടി പരിസരത്ത് അപകടങ്ങള്‍ പതിവാണ്.

By Desk Editor, Malabar News
manjeri family accident

മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം മരണപ്പെട്ട 4 പേരും ഒരേകുടുംബാംഗങ്ങളാണ്.

കരുവാരകുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്‌നീമ (33), മക്കളായ റിൻഷ ഫാത്തിമ (12), റൈഹ ഫാത്തിമ (4), തസ്‌നീമയുടെ സഹോദരിയും കുട്ടിപ്പാറ ഹമീദിന്റെ ഭാര്യയുമായ മുഹ്‌സിന (35) എന്നിവരുടെ വിയോഗമാണ്‌ നാടിന്റെ ദുഃഖമായി മാറിയത്. അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അബ്‌ദുൽ മജീദിന്റെ ഏക പെൺതരിയുടെ നിക്കാഹ് ഇന്ന് രാവിലെ 9നാണ് നടക്കാനിരുന്നത്.

5 മക്കളുള്ള ഇദ്ദേഹം മഞ്ചേരിയിൽ ടാക്‌സി ഡ്രൈവറായിരുന്നു. പിന്നീട് സൗദിയിലേക്കു പോയെങ്കിലും 6 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷം വീണ്ടും നാട്ടിലെത്തിയാണ് ഓട്ടോ ഓടിച്ചു തുടങ്ങിയത്. മഞ്ചേരി എംഎൽഎ യുഎ ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്. മക്കളിൽ ഏറ്റവും ഇളയവളാണ് ഇന്ന് നിക്കാഹ് നടക്കാനിരുന്ന റിൻഷ. ഈ സന്തോഷം പങ്കിടേണ്ട വീട്ടിലേക്കാണ് ഇന്നലെ മജീദിന്റെ മരണവാർത്ത എത്തിയത്.

മരണപ്പെട്ട തസ്‌നീമക്ക് മൂന്നുമക്കളാണ്‌. ഇവരിൽ രണ്ടുപേർ ഉമ്മയോടൊപ്പം യാത്രയായി. ഒരുവയസുള്ള മകൻ മുഹമ്മദ് റയാന്റെ നില അതീവ ഗുരുതരമാണ്. തസ്‌നീമയുടെ മാതാവ് സാബിറ (58), മുഹ്സിനയുടെ മക്കളായ ഫാത്തിമ ഹസ, മുഹമ്മദ് ഹസാൻ, മുഹമ്മദ് മിഷാദ് എന്നിവർക്കും പരിക്കുണ്ട്. ഇവർ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിൽസയിലാണ്.

തസ്‌നീമയുടെയും മുഹ്‌സിനയുടെയും മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽ നിന്ന് ഇവരുടെ ഉമ്മയുടെ വീടായ പുല്ലൂരിലേക്ക് വല്യുമ്മയെ കാണാൻ കുട്ടികളടക്കം പത്തുപേരും ചേർന്ന് പരിചയക്കാരനായ ഓട്ടോക്കാരന്‍ മജീദിന്റെ ഓട്ടോയിൽ പോകുന്നതിനിടെയാണ് അപകടം. ഭർത്താവ് റിയാസിന്റെ കൂടെ സൗദിയിലായിരുന്ന തസ്‌നീമ 3 ദിവസം മുൻപാണ് നാട്ടിലെത്തിയത്. വല്യുമ്മയുടെ വീടിന് ഒരുകിലോമീറ്റര്‍ അകലെ വച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ സംഭവിച്ച അപകടത്തിൽ എതിരെ വന്ന ശബരിമല ബസിൽ 22 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. കര്‍ണാടകയിലെ ഹൊസൂരില്‍നിന്ന് അയ്യപ്പഭക്‌തരുമായി ശബരിമലയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് ഡ്രൈവര്‍ കര്‍ണാടക സ്വദേശി ശ്രീധറിനെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് മഞ്ചേരി പോലീസ് കേസെടുത്തു.

MOST READ | ഡീപ് ഫേക്ക്; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE