കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

By Staff Reporter, Malabar News
acid-attack-kozhikode
Representational Image
Ajwa Travels

കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മലില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്‌ഥാപനത്തിലെ ജീവനക്കാരിയായ മൃദുല എന്ന 22കാരിയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തൊണ്ടയാടാണ് സംഭവമുണ്ടായത്.

വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെയാണ്‌ സംഭവം നടന്നത്. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതി തൊണ്ടയാട്‌ ഹോസ്‌റ്റലിൽ നിന്നും ആശുപത്രിയിലേക്ക്‌ പോകും വഴിയാണ്‌ ആക്രമണത്തിന് ഇരയായത്. ബഹളം കേട്ട്‌ ഓടിക്കൂടിയ നാട്ടുകാർ യുവതിയെ ഉടനെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

ആസിഡ് ആക്രമണത്തില്‍ യുവതിക്ക് പൊള്ളലേറ്റു. യുവതിയെ ആക്രമിച്ച വിഷ്‌ണു (28) എന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെയും വ്യക്‌തമായിട്ടില്ല. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Read Also: രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE