ആക്‌ടീവിസ്‌റ്റ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം; പോലീസ് കേസെടുത്തു

By Team Member, Malabar News
Activist Bindhu Ammini Attacked At Kozhikode
Ajwa Travels

കോഴിക്കോട്: വനിതാ ആക്‌ടീവിസ്‌റ്റായ ബിന്ദു അമ്മിണിക്ക് നേരെ ജില്ലയിൽ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങൾ ബിന്ദു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് പ്രകോപനമൊന്നുമില്ലാതെ ഒരാൾ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിന്ദു അമ്മിണി വ്യക്‌തമാക്കുന്നത്‌.

സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിൽ ഒരു വീഡിയോയിൽ സ്‌കൂട്ടറിൽ വന്ന ഒരാളുടെ ദൃശ്യങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. രണ്ടാമത്തെ വീഡിയോയിലാണ് ഇയാൾ ബിന്ദുവിനെ ആക്രമിക്കുന്നതും, അവർ തിരിച്ചു പ്രതിരോധിക്കുന്നതും ഉള്ളത്. തന്റെ കൂടെ ഉണ്ടായിരുന്നവരുടെ വാഹനങ്ങൾ തടഞ്ഞുവെക്കുകയും, അവരെ ഓടിക്കുകയും ചെയ്‌ത ശേഷം, താൻ ഒറ്റക്ക് ആയപ്പോഴാണ് ആക്രമണം നടത്തിയതെന്ന് ബിന്ദു അമ്മിണി വ്യക്‌തമാക്കി. അക്രമി മദ്യലഹരിയിൽ ആയിരുന്നെന്നും അവർ പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ വെള്ളയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അടിപിടി, സ്‌ത്രീകളെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അക്രമിക്കെതിരെ പോലീസ് കേസെടുത്തത്. വാഹനങ്ങൾ നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ എത്തിയതെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌.

Read also: സംസ്‌ഥാനത്ത് 49 പേർക്ക് കൂടി ഒമൈക്രോൺ; ആകെ രോഗബാധിതർ 230

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE