ബിന്ദു അമ്മിണി മർദ്ദിച്ച് പരിക്കേൽപ്പിച്ചു; മോഹൻദാസിന്റെ കുടുംബം ഇന്ന് പരാതി നൽകും

By Web Desk, Malabar News
Activist Bindu Ammini,
Bindu Ammini,
Ajwa Travels

കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി.

മോഹൻദാസ് ബീച്ച് ജനറലാശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് വെള്ളയിൽ സ്വദേശിയായ മോഹൻദാസ് അറസ്‌റ്റിലായത്. ആക്രമണത്തിനുള്ള കാരണം ശബരിമലയെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു. താൻ ടാർജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷിതമല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.

എന്നാൽ ബിന്ദു അമ്മിണി മോഹൻദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. ബീച്ചിൽ സുഹൃത്തുക്കളുമായി എത്തിയ ബിന്ദു അമ്മിണി പാർക്കിങ്ങുമായി ബന്ധപ്പെട്ട് മോഹൻദാസുമായി തർക്കത്തിലായി. തുടർന്ന് മോഹൻദാസിനെ ബിന്ദു അമ്മിണി ആക്രമിച്ചെന്നാണ് ഭാര്യയുടെ പരാതി.

Also Read: മുന്നോക്ക സംവരണം; വാർഷിക വരുമാന പരിധിയിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE