ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷ നടത്താൻ ആലോചന

By News Desk, Malabar News
Btech-Exam issue in Supreme Court
Representational Image
Ajwa Travels

തിരുവനന്തപുരം: ഒന്ന് മുതൽ ഒൻപത് വരെ ക്‌ളാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നകാര്യം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ വൈകുന്നേരം വരെയാക്കുന്ന കാര്യവും ആലോചനയിലുണ്ട്.

കിൻഡർ ഗാർഡൻ മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകൾ തിങ്കളാഴ്‌ച പുനരാരംഭിക്കാനുള്ള വിശദമായ മാർഗരേഖ ഈ ആഴ്‌ച അവസാനം പുറത്തിറക്കും. വൈകുന്നേരം വരെയാക്കിയ ഹയർ സെക്കണ്ടറി ക്‌ളാസുകളിൽ വിദ്യാർഥികളുടെ ഹാജർ കൂടിവരുന്നുണ്ട്. സ്വകാര്യ സ്‌കൂളുകൾ തുറക്കാതിരിക്കുകയും വിദ്യാർഥികളിൽനിന്നും ഫീസ് ഈടാക്കുകയും ചെയ്യുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ജലപാനമില്ലാതെ മൂന്നാം ദിവസത്തിലേക്ക്; സുരക്ഷാസൈന്യം യുവാവിന് അരികിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE