വനിതാ താരങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങി അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍

By Staff Reporter, Malabar News
MALABARNEWS-AFGHAN

കാബൂള്‍: 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കേന്ദ്ര കരാര്‍ നല്‍കാന്‍ അഫ്ഘാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അന്തിമമായി തീരുമാനം എടുത്തത്. 40 താരങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാംപില്‍ നിന്നും ആകെ 25 പേര്‍ക്കാണ് കരാര്‍ നല്‍കാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

‘വനിതകളുടെ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നതിന് വേണ്ടി 40 താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്യാംപ് സംഘടിപ്പിച്ചു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 25 പേര്‍ക്കാണ് കേന്ദ്ര കരാര്‍ നല്‍കാന്‍ ബോര്‍ഡ് തീരുമാനം എടുത്തിരിക്കുന്നത്. ഇന്നലെയാണ് ക്യാംപ് അവസാനിച്ചത്’ എസിബി ട്വിറ്ററിലൂടെ അറിയിച്ചു.

താരങ്ങള്‍ക്ക് ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലനം ക്യാംപിലൂടെ നല്‍കിയിരുന്നു. അഫ്ഘാന്‍ ക്രിക്കറ്റ് ബോര്ഡിന്റെ തീരുമാനം വനിതാ താരങ്ങള്‍ക്ക് ഏറെ ആത്‌മവിശ്വാസം നല്‍കുന്നതാണ്.

Read Also: വിജയ് സേതുപതിയുടെ 19 (1)(a) ചിത്രീകരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE