ഏറെ പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് ടിജെ ജ്ഞാനവേലും സൂര്യയും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസ് മാനേജര്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട് ചെയ്യുന്നു.
നിലവിൽ ബാല സംവിധാനം ചെയ്യുന്ന ‘സൂര്യ 41‘ ന്റെ തിരക്കുകളിലാണ് സൂര്യ. ഈ ചിത്രത്തിന് ശേഷം ജ്ഞാനവേലിനൊപ്പമുള്ള സിനിമ ആരംഭിക്കുമെന്നാണ് വിവരം. വെട്രിമാരന് സംവിധാനം ചെയ്യുന്ന ‘വാടിവാസല്‍’, ‘വിടുതലൈ’ എന്നീ ചിത്രങ്ങളും സൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
1993ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ജയ് ഭീം’. കഴിഞ്ഞ വര്‍ഷം നവംമ്പര്‍ 2നാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ തന്നെ വലിയ രീതിയില്‍ ചിത്രം ചര്‍ച്ചയായിരുന്നു. 2022ലെ ഓസ്കാര്‍ നോമിനേഷനുള്ള പട്ടികയിലും ചിത്രം ഇടം നേടിയിരുന്നു.
അതേസമയം ‘സൂര്യ 41‘ന്റെ ആദ്യ ഷെഡ്യൂള്‍ കന്യാകുമാരിയില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂളിനായി സംഘം ഗോവയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. വാടിവാസലിന്റെ പ്രീ പ്രൊഡക്ഷന്‍ വര്ക്കുകളാണിപ്പോള് നടക്കുന്നത്.
Most Read: ഏകീകൃത സിവിൽ കോഡ് വേണം; രാജ് താക്കറെ