അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു

By Team Member, Malabar News
infant death
Rep. Image
Ajwa Travels

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഓഗസ്‌റ്റ് ഒന്നാം തീയതി ആയിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ യുവതി പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയും ചെയ്യുകയായിരുന്നു. അതേസമയം സ്‌കാനിംഗില്‍ ഭ്രൂണാവസ്‌ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണം എന്നതിൽ വ്യക്‌തത വരേണ്ടതുണ്ട്.

ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്. അട്ടപ്പാടിയില്‍ ചികിൽസയുള്‍പ്പടെ ലഭ്യമാകുന്നില്ലെന്ന ആരോപണങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.

Read also: ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE