അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ആദ്യത്തേത്

By Team Member, Malabar News
Kalamasery adoption
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മരണം സ്‌ഥിരീകരിച്ചത്‌.

കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴാണ് കുഞ്ഞ് മരിച്ചത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈശ്വരിക്ക് ബ്ളഡ് പ്രഷര്‍ കുറഞ്ഞതടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ 7ആം തീയതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

2 കിലോ മാത്രമായിരുന്നു ജനിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം. ഈ സംഭവത്തോടെ അട്ടപ്പാടിയിൽ ഈ വർഷത്തെ ആദ്യത്തെ ശിശുമരണം റിപ്പോർട് ചെയ്‌തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9 ശിശുമരണങ്ങളും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 12 മരണങ്ങളും സ്‌ഥിരീകരിച്ചിരുന്നു.

Read also: ഗോവ തിരഞ്ഞെടുപ്പ്; സ്വതന്ത്ര എംഎൽഎ കോൺഗ്രസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE