സാങ്കേതിക തകരാർ; റിയാദ്-കരിപ്പൂർ വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി

By Team Member, Malabar News
air india
Ajwa Travels

കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം അടിയന്തിരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദിൽ നിന്നും കരിപ്പൂരിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. വിമാനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ വ്യക്‌തമാക്കി.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം ഉണ്ടായത്. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയത്. യാത്രക്കാരിൽ ഏറെ പേരും കോഴിക്കോടേക്ക് ഉള്ളവർ ആയിരുന്നു. ഇവരെ നിലവിൽ മറ്റൊരു വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചു. കൂടാതെ വിമാനത്തിന്റെ പരിശോധനകൾ തുടങ്ങിയതായും അധികൃതർ വ്യക്‌തമാക്കി.

Read also : പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE