പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം

By News Desk, Malabar News
Representational Image
Ajwa Travels

ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ സിലിണ്ടർ തുറന്നപ്പോൾ പൊട്ടി തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

ശബ്‌ദം കേട്ട് പരിസരവാസികൾ സ്‌ഥലത്ത് എത്തിയപ്പോൾ ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീണു കിടക്കുകയായിരുന്നു ഗബ്രിയേൽ. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില മോശമായതിനാൽ മംഗളൂരു ഫാദേഴ്‌സ് മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി.

പൊട്ടിത്തെറിയിൽ ഗബ്രിയേലിന്റെ വീട്ടിലെ കോൺക്രീറ്റ് സ്‌ളാബിനും ഭിത്തിക്കും വിള്ളൽ വീണു. ഷീറ്റ് പാകിയ സിറ്റൗട്ട് ഭാഗികമായി തകർന്നു. ഭാര്യയും മകനും പുറത്തുപോയ സമയത്തായിരുന്നു അപകടം.

Also Read: മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം; ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE