ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാവ് എയർടെൽ; ഓപ്പൺ സിഗ്‌നൽ റിപ്പോർട്

By Staff Reporter, Malabar News
airtel
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് എന്ന നേട്ടം കൈവരിച്ച് എയർടെൽ. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്‌ട്ര ഏജൻസിയായ ഓപ്പൺ സിഗ്‌നലിന്റെ ഈ വർഷത്തെ റിപ്പോർട്ടിലാണ് എയർടെല്ലിന്റെ നേട്ടത്തെക്കുറിച്ചുള്ള പരാമർശം.

ദശലക്ഷക്കണക്കിന് മൊബൈലുകളിൽ നിന്നും ദിനംപ്രതി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഓപ്പൺ സിഗ്‌നൽ റിപ്പോർട് തയ്യാറാക്കുന്നത്. 2021ലെ ആദ്യ നാലു മാസങ്ങളിലെ കണക്കുകൾ പ്രകാരം ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച വീഡിയോ അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് എയർടെല്ലാണ്. മികച്ച വോയ്‌സ് കാൾ, വീഡിയോ, ഗെയിമിംഗ് അനുഭവമാണ് എയർടെൽ നൽകുന്നതെന്ന് റിപ്പോർട് ചൂണ്ടികാണിക്കുന്നു.

Read Also: പ്രധാനമന്ത്രി 8.45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE