ഐശ്വര്യ ലക്ഷ്‌മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

ചുരുക്കം സിനിമകളിലൂടെ തന്നെ സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉൾപ്പടെയുള്ള താരങ്ങൾ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. ചിത്രം ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്‌ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൽ പ്രൈവറ്റ് സ്‌കൂളില്‍ ജോലി ചെയ്യുന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തിൽ എത്തുന്നത്. നിരന്തരമായി വിവാഹാലോചനകള്‍ വരുകയും പല കാരണങ്ങളാല്‍ അവ മുടങ്ങിപോവുകയും ചെയ്യുന്നു. ഒടുവിൽ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ ഐശ്വര്യയെയും ട്രെയ്‌ലറിൽ കാണാം.

അഖിലിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജോയല്‍ ജോജി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ മുഹ്‌സിന്‍ പിഎം ആണ്. രജത്ത് പ്രകാശ്, മാത്തന്‍ എന്നിവരാണ് സംഗീത സംവിധാനം.

Most Read: ധവാനും ശ്രേയസ് അയ്യരും കോവിഡ് നെഗറ്റീവ്; പരിശീലനത്തിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE