‘മങ്കാത്ത 2’ൽ അജിത്തും വിജയ്‌യും; പ്രതികരിച്ച് വെങ്കട് പ്രഭു

By Film Desk, Malabar News
Ajwa Travels

തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമായിരുന്നു വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മങ്കാത്ത’. 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അജിത് കുമാർ ആയിരുന്നു നായകൻ.

അടുത്തിടെ അജിത്തിനൊപ്പം വിജയ്‌യും കേന്ദ്ര കഥാപാത്രമായി സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തയോട് വെങ്കട് പ്രഭു തന്നെ പ്രതികരിച്ചിരിക്കുകയാണ്.

‘മങ്കാത്ത 2‘നെക്കുറിച്ച് ഒരു കോളേജ് പരിപാടിക്കിടയിൽ ചോദ്യം വന്നു. അജിത്തിനെയും വിജയ്‌യെയും വെച്ച് ഒരു സിനിമ മനസിൽ ഉണ്ടെന്ന് താൻ പറഞ്ഞെന്നും എന്നാൽ അത്തരമൊരു സ്‌ക്രിപ്റ്റ് എഴുതാൻ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത്തിനോടോ വിജയ്‌യോടോ ഇത്തരമൊരു കഥയെക്കുറിച്ച് പറഞ്ഞിട്ടുമില്ലെന്ന് വെങ്കട് പ്രഭു വ്യക്‌തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അജിത്തിന്റെ 50ആം സിനിമയായി എത്തിയ ‘മങ്കാത്ത’യിൽ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. അർജുൻ, തൃഷ, റായ് ലക്ഷ്‌മി, ആൻഡ്രിയ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.

Most Read: മഞ്‌ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE