പച്ചക്കറി ലോറിയില്‍ മദ്യക്കടത്ത്; രണ്ടുപേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
alcohol snuggling
Representational Image
Ajwa Travels

നിലമ്പൂര്‍: പച്ചക്കറി ലോറിയില്‍ കടത്തിയ മദ്യം എക്‌സൈസ് സംഘം പിടികൂടി. വഴിക്കടവില്‍ വെച്ചാണ് ലോറി എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തിൽ നിലമ്പൂര്‍ സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.

നിലമ്പൂര്‍ വല്ലപ്പുഴ പറമ്പന്‍ മുഹമ്മദ് അസ്‌ലം(24), മുമ്മൂള്ളി പൂളക്കല്‍ യദുകൃഷ്‌ണ(23) എന്നിവരാണ് പിടിയിലായത്.

വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്‌റ്റില്‍ നടത്തിയ പരിശോധനയിലാണ് കര്‍ണാടകയില്‍ മാത്രം വില്‍പനാനുമതിയുളള 25.830 ലിറ്റര്‍ ഐഎംഎഫ്എല്‍ കണ്ടെടുത്തത്. പ്രതികളേയും കേസ് രേഖകളും തൊണ്ടിമുതലുകളായ മദ്യവും വാഹനവും തുടര്‍ നടപടികള്‍ക്കായി നിലമ്പൂര്‍ റെയിഞ്ച് ഓഫീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

Malabar News: വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE