കോഴിക്കോട്: നാളെ (ചൊവ്വാഴ്ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം നിർത്തുന്നത്. മിൽമ മലബാർ മേഖല യൂണിയന്റേതാണ് തീരുമാനം.
Also Read: ജില്ലയിൽ ടിപിആർ 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണം