വേനൽച്ചൂട് കടുക്കുന്നു; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

By Team Member, Malabar News
Hottest Temperature
Rep. Image
Ajwa Travels

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനില സാധാരണയിൽ നിന്നും വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം.

വേനൽച്ചൂട് ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാനും സൂര്യാതാപത്തിനും സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം സംസ്‌ഥാനത്ത് കൊടിയ ചൂട് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്‌.  മധ്യേന്ത്യയിൽ നിന്നുള്ള ഉഷ്‌ണതംരഗങ്ങൾ എത്തുന്നതോടെ ഈ മാസം അവസാനം മുതൽ ഇനിയും ചൂട് കൂടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽ മഴ കുറവായിരിക്കുമെന്നും കാലാവസ്‌ഥാ വിദഗ്‌ധർ അറിയിച്ചു.

അടുത്ത ദിവസങ്ങളിൽ വേനൽ മഴ വരുന്നതോടെ ചൂട് അൽപ്പം കുറയും. പക്ഷേ ഈ മാസം അവസാനത്തോടെ മധ്യേന്ത്യയിൽ നിന്ന് ഉഷ്‌ണതരംഗങ്ങൾ എത്തി തുടങ്ങും. അതോടെ അന്തരീക്ഷ ഊഷ്‌മാവ് പലയിടത്തും 40 ഡിഗ്രി കടക്കുമെന്നും വിദഗ്‌ധർ കൂട്ടിച്ചേർത്തു.

Read also: നായാട്ടിനിടെ യുവാവിന് വെടിയേറ്റ സംഭവം; മലപ്പുറത്ത് രണ്ടു പേർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE