ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

By Trainee Reporter, Malabar News
Covid vaccination
Representational Image
Ajwa Travels

വയനാട്: ‘മാതൃകവചം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ നൽകുക. നാളെ ജില്ലയിൽ ഗർഭിണികൾക്ക് മാത്രമാണ് വാക്‌സിനേഷൻ നടക്കുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

‘മാതൃകവചം’ പ്രചാരണത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളെയും രജിസ്‌റ്റർ ചെയ്യിക്കും. ഓരോ ഉപകേന്ദ്രങ്ങളുടെയും പരിധിയിലുള്ള മുഴുവൻ ഗർഭിണികളും വാക്‌സിൻ സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവർത്തകർ ഉറപ്പ് വരുത്തണമെന്ന് മെഡിക്കൽ ഓഫിസർ പറഞ്ഞു. കൽപ്പറ്റയിലെ ആശുപത്രിയിലാണ് ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ നടക്കുക. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിനേഷൻ. ഇതേ ദിവസം കൽപ്പറ്റ എസ്ഡിഎം എൽപി സ്‌കൂളിൽ പ്രവാസികൾക്ക് മാത്രമായുള്ള വാക്‌സിനേഷനും നടക്കും.

Read Also: കോവിഡ് ഇന്ത്യ; 41,000 രോഗമുക്‌തി, 38,792 രോഗബാധ, 624 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE